വിമാനത്തില്‍ വെച്ച് പെണ്‍കുട്ടിയെ ശാരീരികമായി അപമാനിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍
വിമാനയാത്രക്കിടെ 13കാരിയായ പെണ്‍കുട്ടിയെ അപമാനിച്ച ബി.ജെ.പി നേതാവ് അഹമ്മദാബാദില്‍ അറസ്റ്റിലായി. ബി.ജെ.പി ഗാന്ധിനഗര്‍ ഘടകം വൈസ് പ്രസിഡന്റ് അശോക് മക്വാനയാണ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന് തന്നെ ശാരീരികമായി അപമാനിച്ചതായി പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മക്വാനയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha