യുവാവ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ 1.30ന് വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീടിന്റെ സമീപത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി വായ പൊത്തിപ്പിടിച്ചാണ് തട്ടിക്കൊണ്ട് പോയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമി രക്ഷപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സിസിടിവിയില്‍ നിന്നും അക്രമിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha