ഫുട്പാത്തിലൂടെ വന്ന ബൈക്ക് യാത്രക്കാരന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് നല്ല ചുട്ട തല്ല്
ട്രാഫിക്കില്‍ നിന്ന് രക്ഷപെടാന്‍ ഫുട്പാത്തിലൂടെ വന്ന ബൈക്ക് യാത്രക്കാരന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബാടൂര്‍ സ്വദേശിയായ അങ്കിത് ചൗധരി എന്നയാളാണ് ഫുട്പാത്തിലൂടെ എത്തിയ ബൈക്കിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഇടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു അങ്കിതിന്റെ ലക്ഷ്യം
എന്നാല്‍ വീഡിയോ എടുക്കുന്നത് കണ്ട ബൈക്ക് യാത്രക്കാരന് വണ്ടിയില്‍ നിന്ന് ഇറങ്ങി ഹെല്‍മറ്റ് ഉപയോഗിച്ച് അങ്കിതിനെ തല്ലുകയായിരുന്നു. തല്ലുകൊള്ളുന്നതിനിടയിലും ബൈക്ക് യാത്രക്കാരന്റെ വീഡിയോ എടുക്കാന്‍ അങ്കിത് ശ്രമിച്ചു. ഇതോടെ നന്നായിട്ട് തല്ലുകൊണ്ടു എന്ന് പറയേണ്ടതില്ലല്ലേ...? തല്ല് കുറെ വാങ്ങിയെങ്കിലും അങ്കിതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha