ലതാ മങ്കെഷ്‌കറെ അവഹേളിച്ച് ന്യൂയോര്‍ക്ക് ടൈംസ്

ലതാ മങ്കെഷ്‌കറെയും സച്ചിന്‍ ടെണ്ടുല്‍കറെയും അവഹേളിച്ച് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസും ലത മങ്കേഷ്‌കറെ അപമാനിച്ച് രംഗത്ത്. 'ഏതോ ഒരു പാട്ടുകാരിയെന്ന് പറയപ്പെടുന്ന' എന്നാണ് ലതയെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. തന്‍മയ് ഭട്ടിന്റെ ''സച്ചിന്‍ വേഴ്‌സസ് ലതാ സിവില്‍ വാര്‍'''എന്ന വീഡിയോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തിലാണ് ഈ തരത്തില്‍ പരാമര്‍ശം ഉണ്ടായത്.
കഴിഞ്ഞ 26ന് സ്‌നാപ്ചാറ്റിലും ഫേസ്ബുക്കിലുമായി 'സച്ചിന്‍ വേഴ്‌സസ് ലതാ സിവില്‍ വാര്‍' എന്ന പേരില്‍ വിഡിയോ പ്രചരിച്ചത്. വിരാട് കൊഹിലിയാണോ സച്ചിനാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്നതിനെ ചൊല്ലി സച്ചിനും ലതാ മങ്കെഷ്‌കറും തമ്മില്‍ തര്‍ക്കിക്കുന്നതാണ് വീഡിയോ ക്‌ളിപ്. വിവാദ വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിളും ,യുടൂബുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു.
ലതാമങ്കേഷ്‌ക്കറിനെ അവഹേളിച്ചതിനെതിരെ ട്വിറ്ററിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും സാംസ്‌കാരിക നായകന്‍മാര്‍,രാഷ്ട്രീയക്കാര്‍,ബോളിവുഡ് നടന്‍മാര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ശക്തമായ രീതിയില്‍ രംഗത്ത് വന്നിട്ടുണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















