മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ആയുധശാലയിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട മലയാളി മേജര്‍ മനോജ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ആയുധശാലയിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട മലയാളി മേജര്‍ മനോജ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിലാണ് മനോജ് ഉള്‍പ്പെടെ 19 പേര്‍ മരിച്ചത്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ മനോജിന്റെ കുടുംബം ഇപ്പോള്‍ തിരുവനന്തപുരം തിരുമലയിലാണ് താമസിക്കുന്നത്. മൃതദേഹം വിമാനമാര്‍ഗം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിക്കും.
ഇന്നലെ നാട്ടിലെത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. മനോജിന്റെ ഭാര്യ ബീനയും സഹോദരനും ചൊവ്വാഴ്ചതന്നെ പുല്‍ഗാവിലെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















