പണിമുടക്കിന് ആഹ്വാനം ചെയ്ത കര്‍ണ്ണാടക പോലീസ് അസോസിയേഷന്‍ നേതാവ് വി.ശശിധര്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍

അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് വരുന്ന ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച കര്‍ണ്ണാടക പോലീസ് അസോസിയേഷന്‍ നേതാവ് വി.ശശിധറിനെ ബാംഗ്ലൂരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്ത കോടതിയില്‍ ഹാജരാക്കിയ അസോസിയേഷന്‍ നേതാവ് ശശിധറിനെ കോടതി ജൂണ്‍ 16 വരെ ജുഡിഷ്യല്‍ കസ്റ്റടിയില്‍ വയ്ക്കാന്‍ ഉത്തരവിട്ടു.
നിലവിലെ സാഹചര്യത്തില്‍ ജോലി ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് ജൂണ്‍ നാലാം തീയതി സംസ്ഥാന വ്യാപകമായി അവധിയെടുത്ത് സമരം ചെയ്യുമെന്നു അസോസിയേഷന്‍ നേതാവായ വി.ശശിധര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ണ്ണാടക പോലീസ് അസോസിയേഷനില്‍ അംഗങ്ങളായ അറുപതിനായിരം കോണ്‍സ്റ്റബിള്‍മാരാണ് സമരത്തില്‍ പങ്കെടുക്കാനിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















