രാഹുല്‍ഗാന്ധിയ്ക്ക് വോട്ടുചെയ്യാന്‍ ഇന്ത്യക്കാര്‍ വിഡ്ഢികളല്ലെന്ന് ഓം പുരി

രാഹുല്‍ ഗാന്ധിയുടെ പ്രായവും പരിചയവും അഭിപ്രായപ്രകടനങ്ങളും കണക്കിലെടുത്താല്‍ അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ ഇന്ത്യക്കാര്‍ വിഡ്ഢികളാണോ എന്ന് നടന്‍ ഓം പുരി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്ന രാഹുലിന്റെ സ്ഥാനാരോഹണത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. ഓം പുരി.സോണിയാ ഗാന്ധി മകനെ പ്രധാനമന്ത്രി ആക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതോടെ മറ്റ് സാധ്യതകളൊന്നും ഇല്ലാത്ത ഇന്ത്യക്കാര്‍ അടുത്ത തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിയായി മോഡിയെ പിന്തുണയ്ക്കും. രാഹുല്‍ അധ്യക്ഷനാകുന്നതോടെ ജനങ്ങള്‍ക്ക് മോഡിയോടൊപ്പം നില്‍ക്കുക എന്നതിനപ്പുറം മറ്റ് സാധ്യതകളൊന്നും ഉണ്ടാകില്ലെന്നും ഓം പുരി കൂട്ടിച്ചേര്‍ത്തു.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേരത്തെ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായാല്‍ ബി.ജെ.പിയുടെ 'അചേ്ഛ ദിന്‍'ആരംഭിക്കുമെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. അതേസമയം, രാഹുലിന്റെ സ്ഥാനാരോഹണം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















