കല്‍പ്പാക്കം ആണവ നിലയം; പ്രവര്‍ത്തനം തടയണമെന്ന ഹര്‍ജി തളളി

കല്‍പ്പാക്കത്തെ ആണവനിലയത്തിലെ രണ്ടു യൂണിറ്റുകളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാതെയാണ് ഒന്നും രണ്ടും യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മുന്‍പ് നിലയത്തില്‍ സംഭവിച്ച അപകടങ്ങളുടെ വിവരങ്ങളും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഹര്‍ജിയില്‍ കഴിയില്ലെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്.
https://www.facebook.com/Malayalivartha