കന്നുകാലി കച്ചവടക്കാരെ വണ്ടി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചവശരാക്കി ഗോരക്ഷാ പ്രവര്‍ത്തകരുടെ മൃഗസ്‌നേഹം

രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ അന്‍പതോളം കാലികളുമായി പോയ ട്രക്ക് തടഞ്ഞ് കച്ചവടക്കാരെ ആക്രമിച്ചു. ഗോരക്ഷാ സമിതി പ്രവര്‍ത്തകരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അക്രമദൃശ്യം പുറത്തുവിട്ടത്. കാലികളെ അഴിച്ചുവിട്ട് ട്രക്കിന് തീയിട്ടശേഷമാണ് വാഹനത്തിലുണ്ടായിരുന്ന നാലുപേരെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.
മാസങ്ങളോളം വേദന അനുഭവിക്കുമെന്നും ഇനി അവര്‍ കാലിക്കച്ചവടം ചെയ്യാന്‍ ധൈര്യം കാണിക്കില്ലെന്നും അക്രമികള്‍ മുന്നറിയിപ്പും നല്‍കി. അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും കേസെടുത്തിട്ടില്ല. എന്നാല്‍, അക്രമത്തിനിരയായ നാലുപേര്‍ക്കുമെതിരെ മൃഗങ്ങളോട് ക്രൂരത കാണിച്ച കുറ്റത്തിന് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















