ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി

നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി. പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി സെപ്തംബറില്‍ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
ആധാര്‍ കാര്‍ഡ് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണ്. അത് വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha