ബിബിസി ടെലിവിഷന്‍ പരമ്പര പോണ്‍ സിനിമയെ വെല്ലുന്നത്

ബിബിസി ടെലിവിഷന്‍ പരമ്പരയില്‍ പോണ്‍ സിനിമയെ വെല്ലുന്ന ദൃശ്യങ്ങള്‍ കാട്ടുന്നതായി ആരോപണം. ലോകത്തുടനീളം കാഴ്ചക്കാരുള്ള ബിബിസി അടുത്ത കാലത്തായി കാട്ടുന്ന പരിപാടികളില്‍ ചിലത് ആള്‍ക്കാരുടെ ഹൃദയമിടിപ്പ് കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പോലെ കാര്യമായ സെന്‍സറിംഗ് ഇല്ലാത്തതിനാല്‍ ചാനലിന്റെ ഒരു ടെലിവിഷന്‍ പരമ്പരയില്‍ പോണ്‍ സിനിമയെ വെല്ലുന്ന ദൃശ്യങ്ങള്‍ കാട്ടിയെന്നാണ് ആരോപണം.
സ്വീകരണമുറിയില്‍ നാണക്കേട് സഹിക്കേണ്ടി വന്ന അനേകം സദാചാര വാദികള്‍ എപ്പിസോഡിനെതിരേ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യസൈറ്റുകളില്‍ വിമര്‍ശനവുമായി എത്തി. ബിബിസി ടൂ സംപ്രേഷണം ചെയ്ത ഇതിഹാസ കഥകളില്‍ ഒന്നായ വെഴ്‌സെയ്‌ലസിന് എതിരേയാണ് ആള്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ലൂയിസ് 14 ാമനായി ജോര്‍ജ്ജ് ബല്‍ഗ്‌ഡെന്‍ അഭിനയിക്കുന്ന പരിപാടിയില്‍ ഏതാനും മിനിറ്റ് നീളുന്ന ലൈംഗിക രംഗങ്ങള്‍ നീലചിത്രങ്ങളെ വെല്ലുന്നതായിരുന്നെന്നാണ് ആരോപണം. ചരിത്രം പറയാനായിരുന്നു ശ്രമമെങ്കിലും ചരിത്രപ്രാധാന്യത്തെ മറികടന്നും ശ്രദ്ധേയമായത് നായികാനായകന്മാരുടെ കിടപ്പറ രംഗവും നായികമാരുടെ നഗ്‌നതാ പ്രദര്‍ശനവുമായിരുന്നു. പരിപാടിക്കെതിരേ രംഗത്ത് വന്നവരില്‍ ടോറി എംപി ആന്‍ഡ്രൂ ബ്രിഗ്ഡന്‍ വരെയുണ്ട്.
ചാനലുകള്‍ ഇത്തരം ദൃശ്യങ്ങളാണ് കാണിക്കുന്നതെങ്കില്‍ അതിന് തുക ഈടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ക്കൊപ്പം പരമ്ബരയില്‍ ഉപയോഗിച്ച ഡയലോഗും അശ്ലീലമായിരുന്നു. ഡയലോഗിലും ലൈംഗികതയുടെ അതിപ്രസരം ഉണ്ടായിരുന്നതിനാല്‍ ഇതിനെ പോണ്‍ വീഡിയോ എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. രാജകുടുംബത്തിന്റെ സല്‍പ്പേര് മുന്നില്‍ വെച്ച് അടുത്ത എപ്പിസോഡിനെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് അധികാരികള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















