നടനും സംവിധായകനുമായ ബാലു ആനന്ദ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ബാലു ആനന്ദ്(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് കലം പാളയത്തെ വീട്ടില്‍ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്‌ബോഴേക്കും മരണം സംഭവിച്ചിരുന്നു.
പിസ്ത, അന്‍പെ ശിവം തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യരാജ് അഭിനയിച്ച ''അണ്ണാ നഗര്‍ ഫസ്റ്റ് സ്ട്രീറ്റ്'', വിജയകാന്ത് നായകനായ ''നാനേ രാജ നാനേ മന്ത്രി'' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യക്കും മകനുമൊപ്പം കോയമ്ബത്തൂരിലെ വസതിയിലായിരുന്നു താമസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















