തമിഴ്‌നാട്ടില്‍ ബസും ട്രക്കും കാറും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു, 39 പേര്‍ക്ക് പരിക്കേറ്റു

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി മേലുമലയില്‍ ബസും ട്രക്കും കാറും ഉള്‍പ്പെട്ട അപകടത്തില്‍ 18 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം കൃഷ്ണഗിരിയിലെ ബെരിഗായില്‍ നിന്നും കര്‍ണാടകയിലെ ഹൊസൂരിലെക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് മേലുമലയില്‍ വെച്ച് എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് ബസിലിടിക്കുകയും, ട്രക്കിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ച് ബസിനു പിന്നില്‍ വരികയായിരുന്ന കാറില്‍ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
പോലീസും അഗ്‌നിശമന സേനയും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1,00,000 രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















