പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച പ്രൈ മറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജീവപര്യന്തം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച െ്രെപമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പീഡനക്കേസില്‍ ജീവപര്യന്തം തടവ്. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലാണ് സംഭവം.സര്‍ക്കാര്‍ െ്രെപമറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായ മരുതി അമരേപ താര എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 34കാരനായ പ്രതി 2002 മുതല്‍ പെണ്‍കുട്ടിയുമായി ജീവിച്ചു വരികയാണ്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് വിസമ്മതിച്ച രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ മംഗലാപുരത്തെ ഒരു സ്‌കൂളിലേക്ക് മാറ്റി. തുടര്‍ന്ന് മംഗലാപുരത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് കൂടെ കൂട്ടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















