സമരത്തിനിടെ രോഗി മരിച്ചാല്‍ ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണം

സമരത്തിനിടെ രോഗി മരിച്ചാല്‍ ഡോക്ടര്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ്‌സ് ആശുപത്രിയില്‍ നടന്ന സമരം സംബന്ധിച്ചുളള പൊതുതാല്‍പര്യ ഹര്‍ജ്ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സമരത്തിനിടെ മരിച്ച രോഗികളുടെ കണക്കെടുപ്പു നടത്താനും, മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ വീതം ഡോക്ടര്‍മാര്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. തുക സര്‍ക്കാര്‍ നല്‍കണം. പിന്നീട് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ നിന്നും തുകയീടാക്കാനും കോടതി നിര്‍ദ്ദേശിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















