അമിതവേഗത്തില്‍ വന്ന ബസ് രണ്ടു കാറുകളില്‍ കൂട്ടിയിടിച്ചു 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 17 മരണം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മുംബൈപൂനെ എക്‌സ്പ്രസ് ഹൈവേയില്‍ സതാരയില്‍നിന്നും മുംബൈയിലേക്ക് പോയ ആഢംബര ബസും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുമാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരുക്കേറ്റു, പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍.
പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം നടന്നത്.അമിതവേഗത്തില്‍ വന്ന ബസ് റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യു
https://www.facebook.com/Malayalivartha






















