ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തിലെ കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്ക് അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ഇന്ന് ശിക്ഷ വിധിക്കും. കുറ്റക്കാരാണെന്ന് കണ്ടത്തെിയ പ്രതികളില്‍ 11പേര്‍ക്ക് കൊലക്കുറ്റത്തിനും 13 പേര്‍ക്ക് ഗൗരവമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കുമാണ് ശിക്ഷ വിധിക്കുക. കൊലപാതകം ചുമത്തിയവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതേസമയം, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് എല്ലാ പ്രതികളെയും കോടതി ഒഴിവാക്കിയതിനാല്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ അടക്കമുള്ള അവശേഷിക്കുന്ന 13 പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കില്ലെന്നാണ് കരുതുന്നത്. 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍, വ്യാഴാഴ്ചയാണ് കേസില്‍ വിധിപ്രഖ്യാപിച്ചത്. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















