മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപ വാസിയായ പത്തു വയസുകാരന്‍ വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ മാന്‍ഗോല്‍പുരിക്ക് സമീപത്താണ് വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ സമീപവാസിയായ പത്ത് വയസുകാരന്‍ പീഡിപ്പിച്ചത്.
ശനിയാഴ്ച വൈകുന്നേരം വീടിനു പുറത്തു കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപ വാസിയായ പത്തു വയസുകാരന്‍ ആളൊഴിഞ്ഞ സ്ഥലത്തു കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് ആണ്‍കുട്ടി ഓടി രക്ഷപെട്ടു.പെണ്‍കുട്ടി കരയുന്നത് കണ്ട അയല്‍ വാസിയാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. കരയുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് പീഡനകഥ പെണ്‍കുട്ടി പുറത്ത് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയ്ക്കു ശേഷം പെണ്കുട്ടിയെ ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.
ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (POCSO )ആക്ടിന് കീഴില്‍ പീഡനത്തിന് കേസേടുത്ത് ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















