ഡെന്മാര്‍ക്കുകാരിയായ വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരെന്നു കോടതി വിധി

2014ല്‍ ഡാനിഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരെന്ന് ഡല്‍ഹി കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ജൂണ്‍ ഒന്‍പതിന് പ്രഖ്യാപിക്കും. ഗന്‍ജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അര്‍ജുന്‍, രാജു ചക്ക എന്നിവരാണ് പ്രതികള്‍. ആറാം പ്രതിയായ ശ്യാം ലാല്‍ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചിരുന്നു. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തപ്പെട്ടത്.
2014 ജനുവരി 14നാണ് സംഭവം നടന്നത്. 54 കാരിയായ വിദേശ വനിതയെ പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനടുത്തുള്ള ഡിവിഷണല്‍ ഓഫിസിനടുത്തുള്ള ഒഴിഞ്ഞ കോണിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും അവരുടെ സാധനങ്ങള്‍ കവര്‍ന്നെടുക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















