മദ്യലഹരിയില്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു

ദില്ലിയിലെ നിഹാല്‍ വിഹാര്‍ ഏരിയയില്‍ ഓട്ടോ െ്രെഡവറാണ് മദ്യപിച്ചെത്തി ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സ്വബോധത്തോടെ അല്ലായിരുന്ന ഇയാള്‍ തലക്കടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ഭാര്യയുമായി ലൈംഗികമായി ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദില്ലി സ്വദേശി പ്രദീപ് ശര്‍മ്മയെ പോലീസ് അറസ്റ്റു ചെയ്തു. പോലീസെത്തുന്നതിനു മുന്‍പ് രക്ഷപ്പെട്ട് ഉത്തര്‍ പ്രദേശിലേക്കു കടക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റു ചെയ്തത്
രാവിലെ വീട്ടുടമസ്ഥന്‍ ആണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. വീട്ടു വാടക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കൊലപാതകി പ്രദീപ് ശര്‍മ്മ പോലീസിനോട് പറഞ്ഞത്. ഭാര്യയെ കൊന്നത് സ്വബോധത്തോടെ അല്ലെന്നുമായിരുന്നു ഇയാള്‍ മൊഴി നല്കിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ കൊലപാതകത്തിനു ശേഷം സ്വന്തം പിതാവിനെ വിളിച്ച് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നു പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി തെളിഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















