വിഐപികളുടെ കാറുകളില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് കിരണ്‍ ബേദി

വിഐപികളുടെ കാറുകളില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി. അടിയന്തരാവശ്യത്തിനായി ആംബുലന്‍സിനും അഗ്‌നി ശമന വാഹനങ്ങളിലും സൈറണ്‍ ഉപയോഗിക്കാം. എന്നാല്‍ അടിയന്തരാവശ്യത്തിനാണെന്ന് പറഞ്ഞ് വിഐപികള്‍ ഒരിക്കലും പുതുച്ചേരിയില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് അവര്‍ അറിയിച്ചു. തനിക്ക് എസ്‌കോര്‍ട്ട് വരുന്ന വാഹനങ്ങള്‍ക്കും പൈലറ്റ് കാറുകള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി വിഐപികള്‍ യാത്ര ചെയ്യരുതെന്നും റോഡില്‍ യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിക്കരുതെന്നും കിരണ്‍ ബേദി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















