ദിയ മിര്‍സ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു

മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ദിയ മിര്‍സയെ നിയമിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴിലുള്ള സ്വച്ഛ് സാത്തി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് ദിയ മിര്‍സയെ നിയമിച്ചിരിക്കുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ദിയ മിര്‍സ ഏറ്റെടുത്തു. 10,000 സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് സ്വച്ഛ് സാത്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്കു യുവജനങ്ങളെ ആകര്‍ഷിക്കുകയാണ് ദിയ മിര്‍സയുടെ നിയമനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്വച്ഛ് ഭാരത് പദ്ധതി ഡയറക്ടര്‍ പ്രവീണ്‍ പ്രകാശ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















