ഇരുപതു ദിവസമായി പട്ടിണി; യു.പി യില്‍ മധ്യവയസ്‌കന്‍ മരിച്ചു

പട്ടിണിയെത്തുടര്‍ന്ന് യുപിയില്‍ മധ്യവയസ്‌കന്‍ മരിച്ചു. ബരാബങ്കി ജില്ലയിലാണ് സംഭവം. ശ്രീകാന്ത് (40) എന്നയാളാണ് മരിച്ചതെന്നും 1520 ദിവസമായി ഇയാള്‍ക്ക് ഭക്ഷണമോ പണമോ ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശ്രീകാന്തിന്റെ മരണം രോഗബാധയെത്തുടര്‍ന്നാണെന്നും പട്ടിണി കാരണമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്രീകാന്തിന്റെ ശരീരത്തില്‍നിന്നു ഭക്ഷണത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയിട്ടില്ല. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ശ്രീകാന്തിന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മഥുര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനം നേരിടുന്ന അഖിലേഷ് യാദവ് സര്‍ക്കാരിന് ഈ പട്ടിണിമരണം തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















