നൈജീരിയക്കാരെ ഇന്ത്യയില്‍ പ്രവേശിപ്പിക്കരുത്: രവി നായിക്

ഇന്ത്യയില്‍ നൈജീരിയക്കാരെ പ്രവേശിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ രവി നായികിന്റെ ഈ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്. ഗോവയ്ക്ക് നൈജീരിയന്‍ വിനോദസഞ്ചാരികളെ ആവശ്യമില്ലെന്നും വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരുന്ന നൈജീരിയക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ പാടുള്ളൂ എന്നും രവി നായിക് പറഞ്ഞു.
ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നൈജീരിയക്കാരാന്നും രവി നായിക് ആരോപിച്ചു. ഗോവയിലെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ നൈജീരിയക്കാരാണെന്ന ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ ദിലീപ് പരുലേക്കറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നൈജീക്കാര്‍ക്കെതിരെ രവി നായികും രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















