ഈ പിതാവിന് അഭിമാനിക്കാം, ആകെ നാലു മക്കള്‍; നാലും ഐഎഎസുകാര്‍

അനില്‍മിശ്രയെന്ന പിതാവ് ഇപ്പോള്‍ അഭിമാനിക്കുകയാണ് സ്വന്തം മക്കളുടെ പേരില്‍. രാജ്യത്തെ മുഴുവന്‍ മാതാപിതാക്കള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഈ പിതാവിന്റെ ആകെയുള്ള നാലു മക്കളും ഐഎഎസ് റാങ്ക് ജേതാക്കളാണ്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മിശ്രയ്ക്ക്. നാലു പേരും സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മൂത്ത രണ്ടു കുട്ടികളും ഐഎഎസ് പരീക്ഷ വിജയിച്ചപ്പോള്‍ ഇളയവര്‍ ഈ വര്‍ഷം റാങ്ക് ജേതാക്കളായി. മക്കളുടെ മികവ് എന്നും തിരിച്ചറിഞ്ഞിരുന്ന ഈ ബാങ്ക് മാനേജര്‍ മകള്‍ ഉജ്വല നേട്ടം കൊയ്യുമെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. ഇപ്പോഴും മിശ്രയുടെ കുടുംബം നയിക്കുന്നത് ലളിത ജീവിതമാണ്. ഇത് തന്നെയാകാം ഒരു പക്ഷേ അവരുടെ വിജയവും.
ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളുടെയൊക്കെ സ്വപ്നമാണ് മക്കളെ ഐഎഎസ് എടുപ്പിക്കുക എന്നത്. പഠിക്കാവുന്നതിന്റെ പരമാവധിയായി അവര്‍ ഈ നേട്ടത്തെ കാണുകയും ചെയ്യുന്നു. മക്കള്‍ ഐഎഎസുകാരാകുന്നത് ഭാഗ്യമായി കരുതുന്നുണ്ട് എന്നാണെങ്കില്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറില്‍ നിന്നുള്ള അനില്‍മിശ്രയെ പരമ ഭാഗ്യവാന്‍ എന്ന് വിളക്കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















