കെനിയ മുഴുവന്‍ ഇരുട്ടിലാക്കിയത് ഒരു വാനരന്‍ കുരങ്ങന്‍

ഒരു വാനരന്റെ കുസൃതിമൂലം ഇന്നലെ കെനിയ മുഴുവന്‍ ഇരുട്ടിലായി. രാജ്യത്ത് വൈദ്യുതി മുടങ്ങന്‍ കാരണം കുരങ്ങനാണെന്ന് പറഞ്ഞത് കെനിയയിലെ പവര്‍ ജനറേഷന്‍ കമ്പനിയാണ്. മധ്യകെനിയയിലെ ഗിതാരു പവര്‍ സ്‌റ്റേഷനിലായിരുന്നു വാനരന്‍ കയറിയത്.പവര്‍ സ്‌റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കയറിയ കുരങ്ങ് താഴെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീഴുകയായിരുന്നു. കുരങ്ങ് വീണതിനെ തുടര്‍ന്ന് പവര്‍ സ്‌റ്റേഷനിലെ മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. ഇതെ തുടര്‍ന്ന് 180 മെഗാവാട്ട് വൈദ്യുതിയാണ് പ്ലാന്റില്‍ നഷ്ടമായത്.പ്ലാന്റിലെ വൈദ്യുതി നഷ്ടം നീണ്ട മൂന്ന് മണിക്കൂര്‍ രാജ്യം മുഴുവന്‍ ഇരുട്ടിലാകുന്നതിന് കാരണമായിത്തീര്‍ന്നു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ മൂന്ന് മണിക്കൂര്‍ വേണ്ടി വന്നു. എന്നാല്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീണ കുരങ്ങന്‍ രക്ഷപെട്ടോ എന്ന് പവര്‍ ജനറേഷന്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















