സാധ്വി പ്രാച്ചിക്കെതിരേ പരാതിയുമായി രാഹുല്‍ ഈശ്വര്‍

വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചിക്കെതിരേ സാമൂഹ്യപ്രവര്‍ത്തകനും ബിജെപി അനുഭാവിയുമായ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി. മുസ്്‌ലിംകളില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സമയമായെന്ന സാധ്വി പ്രാച്ചിയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് രാഹുല്‍ തിരുവനന്തപുരം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.കാണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം മുസ്്‌ലിംകളില്ലാത്ത ഇന്ത്യയാണെന്നായിരുന്നു സാധ്വിയുടെ പ്രസ്താവന. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപിച്ചിരുന്നു. ഈ വീഡിയോ ഇന്റര്‍നെറ്റില്‍നിന്നു നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















