ഭീകരത ലോകം നേരിടുന്ന വെല്ലുവിളി: മോദി

ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഭരണഘടനയാണ് തന്റെ സര്‍ക്കാരിന്റ വിശുദ്ധ ഗ്രന്ഥമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണില്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്്ടി പാകിസ്ഥാന്‍ ഭീകരവാദത്തെ ഉപയോഗിക്കുകയാണെന്നും മോദി ആരോപിച്ചു. ഭീകരതയുടെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്താണ്. ഇന്ത്യ മുതല്‍ ആഫ്രിക്ക വരെയുള്ള പ്രദേശങ്ങളില്‍ പല പേരുകളിലാണ് ഭീകരത പ്രവര്‍ത്തിക്കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ, താലിബാന്‍, ഐഎസ് എന്നിങ്ങനെ പേരുകളില്‍ മാറ്റമുണെ്്ടന്നു മാത്രം. മുംബൈ ഭീകരാക്രമണ സമയത്ത് ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചതില്‍ അമേരിക്കയോട് ഇന്ത്യക്ക് നന്ദിയുണ്്ട്. ഇന്ത്യ-യുഎസ് ആണവകരാര്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്റെ ആഴം കൂട്ടി- മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















