ഭര്‍ത്താവിന്റെ കൂട്ടുകാരനുമായി അവിഹിതബന്ധം; ഭര്‍ത്താവ് കണ്ടുപിടിച്ചപ്പോള്‍ ശല്യം ചെയ്യുകയാണെന്ന് കള്ളം പറഞ്ഞു: യുവാവ് തന്റെ കൂട്ടുകാരനെ മൃഗീയമായി കുത്തിക്കൊന്നു

മുംബൈയില്‍ 37കാരന്‍ ഭാര്യയെ ശല്യം ചെയ്‌തെന്ന പേരില്‍ സ്വന്തം കൂട്ടുകാരനെ മൃഗീയമായി കുത്തിക്കൊന്നു. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ മനസ്സിലാക്കാതെയായിരുന്നു ഇയാള്‍ കൊല നടത്തിയത്. തേജ് ബഹദൂര്‍ മൗര്യ എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കൂട്ടുകാരനുമായി അടുപ്പത്തിലായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവം നടന്നത് ഇങ്ങനെയാണ്, കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്നു കൊണ്ടിരുന്ന തേജ് ബഹദൂര്‍ തന്റെ വീടിനടുത്ത് കൂട്ടുകാരനായ രാജേഷ് സിംഗ് ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോഴാണ് തന്റെ ഭാര്യയുമായാണ് രാജേഷ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയത്.
എന്നാല്‍ തേജ് ബഹദൂര്‍ വരുന്നെന്ന് മനസ്സിലാക്കിയ അയാളുടെ ഭാര്യ രാജേഷ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി അഭിനയിച്ചു. ഇതുകണ്ട് ഭാര്യയെ രാജേഷ് ശല്യം ചെയ്യുകയാണെന്ന് തെറ്റുദ്ധരിച്ച് വീട്ടില്‍ നിന്നും കഠാര എടുത്തു കൊണ്ട് വന്ന് തന്റെ കൂട്ടുകാരനെ മൃഗീയമായി കുത്തികൊല്ലുകയായിരുന്നു. സംഭവം നേരില്‍ക്കണ്ട അടുത്തുള്ള ഒരു കടയിലെ ജീവനക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി തേജ് ബഹദൂറിനെ കസ്റ്റഡിയില്‍ എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















