ഡെന്മാര്‍ക്കുകാരി വനിതയെ ബലാത്സംഗം ചെയ്ത കേസ്; അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം

ഡാനിഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗന്‍ജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അര്‍ജുന്‍, രാജു ചക്ക എന്നിവരാണ് പ്രതികള്‍. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.ആറാംപ്രതിയായ ശ്യാം ലാല്‍ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയത്. 2014 ജനുവരി 14നാണ് സംഭവം നടന്നത്. താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന 54 കാരിയായ വിദേശ വനിതയെ പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനടുത്തുള്ള ഡിവിഷണല്‍ ഓഫിസിനടുത്താണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം യുവതിയുടെ സാധനങ്ങള്‍ സംഘം കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















