മേഘാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

മേഘാലയിലെ ഉള്‍ഗ്രാമമായ സോനാപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അഞ്ചുപേരെ ബുധനാഴ്ച രാവിലെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി. എന്നാല്‍ ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 35 പേരാണ് ബസിലുണ്ടായിരുന്നത്.
സ്ഥിരമായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാകുന്ന സ്ഥലമാണിത്.ഉള്‍പ്രദേശമായതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. മോശം ടെലിഫോണ്‍ നെറ്റ്!വര്‍ക്കാണ് ഈ മേഖലയില്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തെ മോശമായി ബാധിച്ചു. വലിയ കയര്‍ കെട്ടി കൊക്കയിലേക്ക് ഇറങ്ങിയാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ഈ വര്‍ഷം ജനുവരി 26ന് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചിരുന്നു. ഈ സ്ഥലത്തിന് അടുത്താണ് ഇന്നലെയും അപകടം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















