കെജ്രിവാളിന്റെ ഭാര്യ സ്വയം വിരമിച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു(വി.എആര്‍.എസ്). 22 വര്‍ഷത്തോളം ആദായ നികുതി വകുപ്പില്‍ സേവനം അനുഷ്ടിച്ച ശേഷമാണ് സുനിത ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്. ഡല്‍ഹി ആദായ നികുതി അപ്പല്ലേറ്റ് ട്രിബ്യൂണല്‍ കമ്മീഷണറായിരിക്കേയാണ് വിരമിച്ചത്.
സ്വയം വിരമിക്കാന്‍ ഈ വര്‍ഷം ആദ്യം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി)ഇപ്പോഴാണ് അനുമതി നല്‍കിയത്. ജൂലൈ 15 മുതല്‍ വിരമിക്കല്‍ നിലവില്‍ വരുമെന്നും സിബിഡിടി അറിയിച്ചു.
അതേസമയം, എഎപി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നിലപാടില്‍ താന്‍ ഇരയാക്കപ്പെടുമോ എന്ന ഭയമാണ് സ്വയം വിരമിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും കെജ്രിവാളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 1993 ഐ.ആര്.എസ് ബാച്ചിലെ ഓഫീസറാണ് 51 കാരിയായ സുനിത. സുവോളജിയില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്. ഭോപ്പാലില്‍ നടന്ന ഒരു പരിശീലന പരിപാടിക്കിടെയാണ് 1995 ബാച്ചിലെ ഓഫീസറായ കെജ്രിവാളുമായി പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും.
2014ല്‍ നരേന്ദ്ര മോഡിക്കെതിരെ വരണാസിയില്‍ നിന്ന് കെജ്രിവാള് ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ സുനിത സര്‍വീസില്‍ നിന്ന് നീണ്ട അവധിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha