മണ്ണെണ്ണ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി

മണ്ണെണ്ണയുടെ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ലിറ്ററിന് പ്രതിമാസം 25 പൈസ വീതം വര്‍ധിപ്പിക്കുന്നതിനാണ് കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയത്. 2017 ഏപ്രില്‍ വരെയാണ് അനുമതി. സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം ലിറ്ററിന് 13 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന വാദമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്.
നേരത്തേ പെട്രോള്‍ ഡീസല്‍ വില നിര്‍ണ്ണയാവകാശം എണ്ണകമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഈ ആവശ്യം തങ്ങള്‍ക്കും വേണമെന്ന് ദീര്‍ഘനാളായി മണ്ണെണ്ണ ഉല്‍പാദകരും ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം കൈകൊണ്ടിരുന്നില്ല.
നിലവില്‍ 42 ശതമാനം സബ്‌സിഡി നിരക്കിലാണ് പെതുവിതരണ സമ്പ്രദായത്തില്‍ മണ്ണെണ്ണ വില്‍ക്കുന്നത്. ഈ മാസം ഒന്നിന് മണ്ണെണ്ണക്ക് ലിറ്ററിന് 25 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇനി എല്ലാ മാസവും ഇത്തരത്തില്‍ എണ്ണക്കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കാം. ഇതിലൂടെ 10 മാസം കൊണ്ട് ലിറ്ററിന് രണ്ടര രൂപ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.
https://www.facebook.com/Malayalivartha





















