Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...

 രണ്ടാനമ്മയുടെ ക്രൂരത: പതിനഞ്ചുകാരിക്ക് നഷ്ടമായത് സ്വപ്‌നങ്ങള്‍

14 JULY 2016 02:32 PM IST
മലയാളി വാര്‍ത്ത.

ഒരു കുടുംബത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും പലപ്പോഴും ഉണ്ടാകും എന്നാല്‍ അതൊരിക്കലും ശത്രുതയില്‍ കലാശിക്കരുത്. എന്നാല്‍ ആ ശത്രുതയുടെ പരിണിതഫലം ആസിഡ് ഒഴിച്ചു മുഖം വികൃതമാക്കുന്നതിലേക്കു പോകുക എന്നു പറഞ്ഞാല്‍ അതില്‍പരം ക്രൂരത മറ്റൊന്നില്ല. സര്‍ക്കാര്‍ എത്ര ജാഗരൂകരായി ഇരുന്നാലും ആസിഡ് ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ് എന്നതാണ് സത്യം.
2010 ല്‍ നടന്ന ആസിഡ് ആക്രമണങ്ങളുടെ മൂന്നിരട്ടിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന ആസിഡ് ആക്രമണങ്ങളുടെ പകുതിപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് മറ്റൊരു വാസ്തവം. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചതാണ് ഇന്ത്യയില്‍ ആസിഡ് ആക്രമണങ്ങള്‍ കൂടുതലും നടക്കുന്നത്. അനധികൃതമായ രീതിയില്‍ ആസിഡ് ലഭ്യമാകുന്നു എന്നത് തന്നെ ഇതിന്റെ പ്രധാന കാരണം. ആസിഡ് വില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കുറേക്കൂടി രൂക്ഷമായിരുന്നു എങ്കില്‍ രൂപയെ പോലുള്ളവര്‍ക്ക് ഈ ഗതി വരില്ലായിരുന്നു.
ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിനിയായ രൂപ ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. 2008 ലാണ് 15 വയസ്സുകാരിയായ രൂപയുടെ മുഖത്തെയും സ്വപ്നങ്ങളെയും ഒരുപോലെ വികൃതമാക്കിക്കൊണ്ട് അവള്‍ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. പ്രണയം അംഗീകരിക്കാതിരിക്കല്‍, ലൈംഗീകബന്ധത്തിന് വഴങ്ങാതിരിക്കല്‍, സ്വത്ത് തര്‍ക്കം തുടങ്ങിയവയൊക്കെയാണ് ആസിഡ് ആക്രമണത്തിന്റെ സ്ഥിരം കാരണങ്ങളായി നാം കേള്‍ക്കാറുള്ളത്. എന്നാല്‍, രൂപയുടെ കഥ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
സ്വന്തം വീട്ടില്‍ വച്ച് രണ്ടാനമ്മയില്‍ നിന്നാണ് രൂപയ്ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. അമ്മയുടെ മരണശേഷം അച്ഛന്‍ വിവാഹം ചെയ്ത സ്ത്രീക്ക് രൂപയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അമ്മയുടെ സ്ഥാനത്തു കണ്ട് അവരെ അമ്മ എന്നു തന്നെയാണ് രൂപ വിളിച്ചിരുന്നത് എങ്കിലും ആ 15 കാരിയെ മകളായി കാണാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രൂപയെ ഒരു ബാധ്യതയായി കണ്ട രണ്ടാനമ്മ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രൂപയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് വീണു ഇല്ലാതായ മുഖം ഒരു നോക്കു കാണാനുള്ള ശേഷി കൊച്ചു രൂപയ്ക്ക് ഇല്ലായിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷമാണ് രൂപ ജീവന്‍ തിരിച്ചു പിടിക്കുന്നത്. ആരിലും കൗതുകം ഉണര്‍ത്തുന്ന പ്രസരിപ്പുള്ള രൂപയുടെ മുഖത്തിനു പകരം പാതി വെന്ത മുഖം കണ്ട് അടുത്തറിയാവുന്നവര്‍ പോലും മുഖം തിരിച്ചു. ഒരു കൗമാരക്കാരിയെ പൂര്‍ണ്ണമായും തളര്‍ത്താന്‍ അതില്‍പരം എന്തു വേണം?
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷം രണ്ടാനമായുള്ള ആ വീട്ടിലേക്ക് പോകാന്‍ രൂപ തയ്യാറായില്ല. രൂപയുടെ ഒരു അകന്ന ബന്ധത്തിലുള്ള അമ്മാവന്‍ രൂപയുടെ സംരക്ഷണം ഏറ്റെടുത്തു . എന്നാല്‍ ആ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അവള്‍ സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ഭയം രൂപയില്‍ നിറഞ്ഞു. പഠനം നിര്‍ത്തി അവള്‍ വീട്ടില്‍ മാത്രമായി ഒതുങ്ങി.

ആസിഡ് അറ്റാക് ക്യാമ്പയിന്‍
15ാം വയസ്സിലെ ആസിഡ് ആക്രമണത്തിനു ശേഷം വീട്ടില്‍ മാത്രമായി ഒതുങ്ങിയ രൂപയ്ക്ക് ആകെയുണ്ടായിരുന്ന വിനോദം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നതു മാത്രമായിരുന്നു. അവള്‍ അതില്‍ ആനന്ദം കണ്ടെത്തി. ഏകദേശം 5 വര്‍ഷത്തോളം സ്വന്തം മുറിയില്‍ മാത്രമായി ഒതുങ്ങിയ രൂപ തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരകളായവര്‍ നടത്തുന്ന ആസിഡ് അറ്റാക് ക്യാമ്പയിനെ കുറിച്ചറിഞ്ഞു. തന്നെ പോലെ വൈകൃതം പേറി ജീവിക്കുന്ന നിരവധിപ്പേരുടെ കഥ രൂപയ്ക്ക് പ്രചോദനമായി.
അങ്ങനെ മെല്ലെ രൂപ തന്റെ വീട് വിട്ട് പുറത്തിറങ്ങി ആസിഡ് അറ്റാക് കാമ്പയിന്‍ എന്ന ആഗോള ശ്രദ്ധ നേടിയ പരിപാടിയുടെ ഭാഗമായി. ആസിഡ് ആക്രമണത്തിന്റെ ഇരകളെ ഏതു വിധേനയും ജീവിതത്തിന്‌ലേക്ക് മടക്കി കൊണ്ടു വരിക , അവര്‍ക്ക് സ്വയം വരുമാനം കണ്ടെത്താനുള്ള വഴിയുണ്ടാക്കുക എന്നതൊക്കെയായിരുന്നു കാമ്പയിന്റെ ലക്ഷ്യം.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ള രൂപ ആ മേഖല തെരെഞ്ഞെടുത്തു. ആഗ്ര ആസ്ഥാനമായി ആദ്യ വസ്ത്ര പ്രദര്‍ശനം നടന്നു. അതു വിജയിച്ചതോടെ കൂടുതല്‍ ജനങ്ങളിലേക്ക് രൂപയുടെ ഡിസൈനുകള്‍ എത്തി. ഇന്ന് ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ഒരു ഡിസൈനറാണ് രൂപ. ഡിസൈനിംഗില്‍ രൂപ ഇതിനകം ഉപരിപഠനവും നടത്തി. മനസ്സു വച്ചാല്‍ വൈരൂപ്യവും പ്രതിബന്ധങ്ങളും വളര്‍ച്ചയ്ക്കും വിജയത്തിനും തടസ്സമാകില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് രൂപ തെളിയിച്ചുവെങ്കിലും,. ഉറക്കത്തില്‍ അമ്മ തന്റെ മുഖത്തേക്ക് വലിച്ചറിഞ്ഞ ആ ആസിഡ് കുപ്പിയുടെ ഓര്‍മ്മ എന്നും നെഞ്ചില്‍ ഒരു നെരിപ്പോടാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (20 minutes ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (36 minutes ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (47 minutes ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (1 hour ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (10 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (10 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (10 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (10 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (10 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (10 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (10 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (11 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (12 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (12 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (12 hours ago)

Malayali Vartha Recommends