Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

അന്ധരാക്കപ്പെടുന്ന കാശ്മീര്‍ യുവാക്കള്‍

14 JULY 2016 05:10 PM IST
മലയാളി വാര്‍ത്ത.

കാശ്മീരിലെ അസ്വസ്ഥരായ യുവാക്കളുടെ വേദന അറിയണമെങ്കില്‍ ശ്രീനഗറിലെ SMHS ആശുപത്രിയിലെ എട്ടാം നമ്പര്‍ വാര്‍ഡിലേക്ക് ചെല്ലണം. നിയമത്തിന്റെ നഗ്ന ലംഘനം ചോദിക്കാന്‍ ധൈര്യമില്ലാതെ ഒരു സമൂഹം. നൂറിലേറെ യുവാക്കള്‍ അവിടെ കഴിഞ്ഞ നാലുദിവസമായി ബൂര്‍ഹാന്‍ വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു നടക്കുന്ന തെരുവുകളിലെ പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ചെറിയ ഉണ്ടകള്‍ (pellet) കൊണ്ടുള്ള വെടിയേറ്റ് പരിക്കേറ്റവരാണ്. മിക്കവരുടെയും പരിക്കുകള്‍ ഗുരുതരമാണെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.മിക്കവര്‍ക്കും മുഖത്തും കണ്ണുകളിലുമാണ് വെടിയേറ്റത്.''ഇത്ര ചെറിയ കാലയളവില്‍ ഇത്രയേറെ ചെറു ഉണ്ടകള്‍ കൊണ്ടുള്ള പരിക്കുകള്‍ ഞങ്ങള്‍ കണ്ടിട്ടില്ല,'' വാര്‍ഡിലുള്ള ഒരു ഡോക്ടര്‍ പറഞ്ഞു. ''പരിക്കേറ്റവരുടെ ശസ്ത്രക്രിയയ്ക് ഡോക്ടര്‍മാര്‍ അധികസമയം ജോലിയെടുക്കുകയാണ്.''
ചൊവ്വാഴ്ച്ച വൈകീട്ടാവുമ്പോഴേക്കും 115-ഓളം ചെറുപ്പക്കാര്‍, അതിലേറെയും 15-25 പ്രായത്തിലുള്ളവര്‍, ഇത്തരം പരിക്കുകളുമായി ആശുപത്രിയിലെത്തി. 93 പേരെ ഇതിനകം ശസ്ത്രക്രിയക്ക് വിധേയരാക്കി.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 14-കാരനായ ആണ്‍കുട്ടിയും ഇതില്‍പ്പെടും. ചുവന്നുതടിച്ച കണ്ണുകളും മുഖം നിറയെ ഉണ്ടകള്‍ കൊണ്ട പാടുകളുമുണ്ട് അവന്. പുല്‍വാമയിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകണമെന്ന് അവന്‍ പറയുന്നു. ''ഞങ്ങളെ അവര്‍ വെടിവെച്ചത് എങ്ങനെയെന്ന് ഞാനൊരിക്കലും മറക്കില്ല,'' അവന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുമ്പോള്‍ സുരക്ഷാസേനയെ കണ്ട തങ്ങള്‍ ഓടിപ്പോവുകയായിരുന്നു എന്നു അവന്‍ പറയുന്നു. ഒരുപക്ഷേ ആ കുട്ടി നുണ പറയുകയായിരിക്കാം, അവന്‍ പ്രതിഷേധക്കാരുടെ കൂടെയായിരുന്നിരിക്കാം.
''ഞങ്ങളാകെ ഭയപ്പെട്ടു. ഞങ്ങള്‍ രക്ഷക്കായി ഓടി,'' ഒരു ചെറിയ ചിരിയോടെ അവന്‍ പറഞ്ഞു. ''പക്ഷേ ഇപ്പോള്‍ എനിക്കു ഭയമില്ല. ഞാന്‍ എപ്പോഴും ധീരനായിരിക്കും.'' പക്ഷേ അപ്പൊഴും കണ്ണില്‍ തറച്ചിരിക്കുന്ന ചെറിയ ഉണ്ട അവന്റെ റെറ്റിനയും കോര്‍ണിയയും ഏതാണ്ട് നശിപ്പിച്ചു എന്നു അവനറിയില്ല.
'പൊലീസ് കേസെടുക്കുകയും വിചാരണ നേരിടേണ്ടിവരികയും ചെയ്യുമെന്നതിനാല്‍ പല ചെറുപ്പക്കാരും ആശുപത്രിയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല,'' ഒരു ഡോക്ടര്‍ പറഞ്ഞു. ''പ്രഥമശുശ്രൂഷ നല്കിയതിന് ശേഷം അവരെ വീട്ടില്‍ വിടുക എന്നതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമൊന്നുമില്ല. അല്ലെങ്കില്‍ അവര്‍ ഡോക്ടര്‍ പറഞ്ഞത് കേള്‍ക്കാതെ പോകും.''
കണ്ണിലെ നീര് കുറഞ്ഞതിന് ശേഷമേ കണ്ണില്‍ തറച്ച അന്യവസ്തുക്കള്‍ നീക്കം ചെയ്യലും റെറ്റിന നേരെയാക്കലും മറ്റ് സങ്കീര്‍ണമായ ചികിത്സകളും സാധ്യമാകൂ എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഒരു ചെറു ഉണ്ട കണ്ണിനെപ്പോലെ ലോലമായ കോശങ്ങളുള്ള സ്ഥലത്ത് വലിയ കേടുപാടുണ്ടാക്കും എന്നു ഡോക്ടര്‍മാര്‍ പറയുന്നു. ''അത് കനത്ത ശക്തിയില്‍ പ്രവേശിച്ച്, തിരിഞ്ഞുകയറി, പോകുന്നിടത്തെ കോശങ്ങളെയെല്ലാം അരിഞ്ഞിട്ട്, ആഴത്തിലുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുന്നു,'' ഒരു നേത്ര ശസ്ത്രക്രിയാ വിദഗ്ധന്‍ പറഞ്ഞു.
മിക്കവരുടെ പരിക്കും ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതില്‍ 90% പേര്‍ക്കും പൂര്‍ണമായ തോതില്‍ കാഴ്ച്ച വീണ്ടുകിട്ടുക ബുദ്ധിമുട്ടായിരിക്കും.

'അധികം പേരുടെയും കണ്ണില്‍ നേരിട്ടാണ് ഉണ്ട തറച്ചത്. അതവിടെ ഇപ്പൊഴും ഇരിക്കുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ പരിക്കേറ്റ കണ്ണില്‍ പൂര്‍ണതോതില്‍ കാഴ്ച്ച വീണ്ടുകിട്ടാനുള്ള സാധ്യത 10% മാത്രമാണ്.''
ആള്‍ക്കൂട്ടത്തിനിടയിലേക്ക് നേരിട്ടു വെടിവെയ്ക്കാന്‍ സുരക്ഷാ സേന തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. 2010 വേനല്‍ക്കാലത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷം പുതിയ SOP(standard operating procedure) പ്രകാരം റബ്ബര്‍ ഉണ്ടകള്‍ കാല്‍മുട്ടിന് താഴെ കൊള്ളാന്‍ പാകത്തിലാണ് വെടിവെക്കേണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (1 hour ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (1 hour ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (1 hour ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (1 hour ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (1 hour ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (9 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (9 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (9 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (10 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (10 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (10 hours ago)

Malayali Vartha Recommends