ദേവയാനിയ്‌ക്ക് അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നു

അമേരിക്ക അറസ്റ്റ് ചെയ്‌ത ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്ക് ആഗസ്റ്റ് മുതല്‍ തന്നെ ഐക്യരാഷ്‌ട്ര സഭയുടെ അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ആഗസ്റ്റ് 26 മുതലുണ്ടായിരുന്ന അക്രഡിറ്റേഷന്റെ കാലാവധി ഡിസംബര്‍ 31 വരെയാണ്. യു.എന്‍ -ലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഉപദേശക എന്ന നിലയില്‍ ഉണ്ടായിരുന്ന പരിരക്ഷ അവഗണിച്ചാണ് കൈയ്യാമം വയ്‌ക്കല്‍ ഉള്‍പ്പെടെയുള്ള നാടകീയ സംഭവങ്ങള്‍ക്ക് അമേരിക്ക മുതിര്‍ന്നത്.
https://www.facebook.com/Malayalivartha
























