മാധ്യമങ്ങള്‍ കോണ്‍ഗ്രസിതര സംസ്ഥാനങ്ങളിലെ അഴിമതികളും പരിശോധിക്കണമെന്ന് സോണിയ

ആദര്‍ശ് ഫ്ളാറ്റ് കുംഭകോണക്കേസ് പരിഹരിക്കുമെന്ന് സോണിയാ ഗാന്ധി. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിമാത്രമല്ല ഇതര സംസ്ഥാനങ്ങളിലെ അഴിമതികൂടി പരിശോധിക്കേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.
നേരത്തെ ആദര്‍ശ് കുംഭകോണക്കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയത്. വിവാദമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തി. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയും ഉണ്ടായി.
ആദര്‍ശ് കുംഭകോണക്കേസില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന് അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ കുറ്റവാളികളായി കണ്ടെത്തിയ റിപ്പോര്‍ട്ടാണ് മഹാരാഷ്ട്ര മന്ത്രിസഭ തള്ളിയത്. 25 പേര് അനര്‍ഹമായാണ് ഫ്ളാറ്റ് സ്വന്തമാക്കിയതെന്നും ജസ്റ്റിസ് ജെ.എ പാട്ടീല്‍ അധ്യക്ഷനായ രണ്ടംഗ ജുഡീഷ്യല്‍ സമിതി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha