അമ്മയെ മാനഭംഗപ്പെടുത്തിയ മകനെ ജയിലിലെ സഹതടവുകാര്‍ തല്ലിക്കൊന്നു

ചത്തീസ്ഗഢിലെ ദാര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ അമ്മയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ വിചാരണ നേരിടുന്ന 32 കാരനായ മകനെ ജയിലിലെ സഹതടവുകാര്‍ തല്ലിക്കൊന്നു. ഇയാളെ ജയില്‍ വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ദര്‍ഗ് ഐജി ദിപാന്‍ഷു കബ്ര പറയുന്നത് ഇങ്ങനെ. മദ്യപാനിയായ ഇയാള്‍ അമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബുധനാഴ്ച്ചയാണ് ജയിലില്‍ എത്തിച്ചത്.
അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ അഭിഭാഷകരും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്ന സന്തോഷ് ഗാഡാ, ദിനേഷ് തിവാരി എന്നിവരാണ് ഇയാളെ ആക്രമിച്ചതെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മറ്റ് ജയില്‍പ്പുള്ളികളേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇയാളെ ജയിലിലേക്ക് എത്തിച്ചതെങ്കിലും വാര്‍ത്ത നേരത്തെതന്നെ ജയില്‍പ്പുള്ളികള്‍ക്കിടയില്‍ എത്തിയിരുന്നു. രാത്രിക്കാണ് ഇയാള്‍ക്കുനേരെ ആക്രമണം നടന്നത്. 120 ഓളം പ്രതികളാണ് ഈ സമയം ജയിലില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























