ആ കേന്ദ്ര മന്ത്രിയാര്? മലയാളിയായ കേന്ദ്ര മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സുബ്രഹ്മണ്യ സ്വാമി, മറുപടിയുമായി ശശി തരൂര്‍ വന്നതെന്തിന്?

കേന്ദ്രമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക് ചാടുകയാണ്. കഴിഞ്ഞ വട്ടം ക്രിക്കറ്റ് വിവാദവും സുനന്ദ വിവാഹവുമൊക്കെയായി ശശി തരൂരിന് മന്ത്രി സ്ഥാനം നഷ്‌ടപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇപ്രാവശ്യം ആവശ്യമില്ലാത്തൊരു വിവാദത്തില്‍ ശശി തരൂര്‍ എടുത്തു ചാടിയിരിക്കുകയാണ്.
മലയാളിയായ കേന്ദ്രമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ശശി തരൂര്‍ പ്രതികരിക്കുകയായിരുന്നു. യുഎഇ ജയിലില്‍ കഴിയുകയായിരുന്ന മകനെ പുറത്തിറക്കാന്‍ മന്ത്രി പദവി ഉപയോഗപ്പെടുത്തിയെന്ന് ട്വിറ്ററിലൂടെയാണ് സ്വാമി ആരോപിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ മകനെതിരായ കേസെന്ന സൂചനയും ട്വിറ്ററില്‍ സ്വാമി നല്‍കിയിട്ടുണ്ട്.
ആരോപണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയാണെന്ന് സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കിട്ടുന്നതോടെ പേര് പുറത്ത് വിടുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ഇതേസമയം സുബ്രഹ്മണ്യം സ്വാമിക്ക് മറുപടിയുമായി കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി ശശി തരൂര്‍ രംഗത്തെത്തി. തന്റെ മക്കള്‍ രണ്ട് പേരും ന്യൂയോര്‍ക്കിലാണെന്നും വഴിവിട്ട് പ്രവര്‍ത്തിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. സുബ്രമണ്യം സ്വാമിയുടെ വാക്കുകള്‍ ആരും വിശ്വസിക്കില്ലെന്നും തെളിവുണ്ടെങ്കില്‍ സ്വാമി ഹാജരാക്കട്ടെയെന്നും തരൂര്‍ വെല്ലുവിളിച്ചു.
മലയാളി മന്ത്രി എന്നു പറഞ്ഞയുടനെ ശശി തരൂര്‍ പ്രതികരിച്ചതെന്തിനെന്നാണ് പലര്‍ക്കും മനസിലാകാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha