നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപ്രതികള്‍ അറസ്റ്റില്‍

പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപ്രതികളെ കൂടി നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ് ബിജുമോനും സംഘവും അറസ്റ്റ് ചെയ്തു. തിരുമല തമലം വാളാത്തിക്കരി താഴെപുത്തന്‍വീട്ടില്‍ അരുണെന്ന അരുണ്‍കുമാര്‍(35)?,? തമലം കാമരാജ് നഗര്‍ പുതുശേരി കിഴക്കുംകര വീട്ടില്‍ വിനോദ് കൃഷ്ണ(35)?,? തമലം മഠത്തിങ്കല്‍ കിഴക്കേക്കര സരസ് നിവാസില്‍ സുമയെന്ന സുഭാഷ് കുമാര്‍(32)?,? തമലം ചുള്ളിമുക്ക് ടിസി നമ്പര്‍ 19/958 മൂലവീട്ടില്‍ സുനുവെന്ന് വിളിക്കുന്ന സുനില്‍കുമാര്‍(42)? എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നെയ്യാറ്റിന്‍കര വണ്ടന്നൂരില്‍ തേവരക്കോട് പഞ്ചമീദേവീ തമ്പുരാന്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സുരേഷിനെ(32) വെട്ടിക്കൊന്നത്. ദിവസങ്ങളോളം ഇയാളെ നീരീക്ഷിച്ചശേഷമാണ് ശനിയാഴ്ച റസല്‍ പുരത്തെ വീട്ടില്‍ നിന്ന് വണ്ടന്നൂര്‍ വഴി നെയ്യാറ്റിന്‍കരയിലേക്ക് വരുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
പൂജപ്പുര ബിനുമോന്‍ വധക്കേസിലെ രണ്ടാം പ്രതിയും തമലം സ്വദേശിയുമായ സുരേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. 2013ലാണ് തമലം സ്വദേശിയായ ബിനുമോനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതില്‍ രണ്ടാം പ്രതിയായിരുന്നു സുരേഷ് . സംഭവത്തിനുശേഷം തമലത്തു നിന്ന് റസല്‍പുരത്തേക്ക് താമസം മാറ്റിയ സുരേഷിനെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
https://www.facebook.com/Malayalivartha























