തരൂര്‍ കൊഴുപ്പിക്കും... പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധം കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍

പാക് മാധ്യമപ്രവര്‍ത്തകയുമായുള്ള ബന്ധത്തെച്ചൊല്ലി കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌ക്കറും അകലുന്നു. ട്വിറ്ററിലൂടെയാണ് സുനന്ദ വേര്‍പിരിയാനുള്ള സാധ്യത വെളിപ്പെടുത്തിയത്.
പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ പുഷ്‌ക്കര്‍ ആരോപിച്ചു. മെഹര്‍ പാക് ചാരയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും നിരന്തരം ബ്ലാക്ക് ബെറി മെസ്സജ്ജറിലൂടെ സന്ദേശങ്ങള്‍ കൈമാറാറുണ്ടെന്നും സുനന്ദ പറഞ്ഞു.
ഒരു സ്‌ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ പൂര്‍ണ്ണമായി തകര്‍ന്നുവെന്നും അതിനാല്‍ വിവാഹമോചനം നേടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും സുനന്ദ കൂട്ടിച്ചേര്‍ത്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ശശി തരൂര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സുനന്ദ പുഷ്‌ക്കര്‍ ഈ കാര്യം ഒരു ദേശീയ പത്രത്തോട് വ്യക്തമാക്കിയത്.
സുനന്ദ പുഷ്‌ക്കറിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുന്നില്ലെന്ന് പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ പറഞ്ഞു. താന്‍ പാക് ചാരയാണെന്ന ആരോപണം സുനന്ദയ്‌ക്ക് മനോനില ശരിയല്ലാത്തതിനാലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
2010 ലാണ് സുനന്ദ പുഷ്‌ക്കറും ശശി തരൂരും വിവാഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























