രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല: സോണിയ ഗാന്ധി

തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയില്ലെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.ഈ തീരുമാനം അന്തിമമാണെന്നും എഐസിസി സമ്മേളനത്തില്‍ വച്ച് സോണിയാ ഗാന്‌ഝി കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി മുദ്രാവാക്യം മുഴക്കിയപ്പോഴാണ് സോണിയ ഗാന്ധിയുടെ ഈ പ്രഖ്യാപനം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ രാഹുല്‍ ഗാന്ധി നയിക്കുമെന്നും എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്നും ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനം എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആവര്‍ത്തികുക മാത്രമാണ് ചെയ്‌തത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ പ്രഖ്യാപിക്കണമെന്ന് പി. ചിദംബരം അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വികളില്‍ പതറിയ പ്രവര്‍ത്തകര്‍ക്ക് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് ആത്മവിശ്വാസം പകരുമെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച സോണിയാ ഗാന്ധി മറ്റ് പാര്‍ട്ടികളുടെ പതിവ് കോണ്‍ഗ്രസ്സ് പിന്‍തുടരേണ്ടതില്ല എന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























