സുനന്ദയുടേത് പെട്ടന്നുള്ള അസ്വാഭാവിക മരണം, ശരീരത്തില്‍ ക്ഷതങ്ങള്‍ ഏറ്റ പാടുണ്ട്, രണ്ടു ദിവസത്തിനകം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരും

സുനന്ദ പുഷ്‌കരുടേത് പെട്ടെന്നുള്ള അസ്വഭാവിക മരണമാണെന്ന് ഡോക്‌ടര്‍മാര്‍ . ശരീരത്തില്‍ ക്ഷതങ്ങള്‍ ഏറ്റ പാടുണ്ടായിരുന്നു. പക്ഷെ ഈ ക്ഷതങ്ങള്‍ മരണകാരണമാകണമെന്നില്ലെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അന്തിമ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഡോക്‌ടര്‍മാര്‍ അറിയിച്ചു.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമാര്‍ട്ടം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നടന്നു. 3 വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മാര്‍ട്ടം. പോസ്റ്റുമാര്‍ട്ടം നടപടികള്‍ കഴിഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ശശി തരൂര്‍ പിന്നീട് ആശുപത്രി വിടുയായിരുന്നു. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ശശി തരൂരിന്റെ വീട്ടിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























