Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോണ്‍ഗ്രസിന്റെ ശവക്കുഴി കെജരിവാള്‍ തോണ്ടും: ഉദ്‌ഘാടനത്തിന്‌ റിക്ഷാക്കാരന്‍

27 JANUARY 2014 03:49 AM IST
മലയാളി വാര്‍ത്ത.

രാഹുല്‍ഗാന്ധിയുടെ ശ്രമഫലമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ അധികാരമേറ്റെടുത്ത ആപ്‌ നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുമെന്ന്‌ ഉറപ്പായി. അരവിന്ദിനെ തള്ളിയിട്ടാല്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും ആപ്‌ കരസ്ഥമാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്‌. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ ജനകീയ പിന്തുണ ഉറപ്പാക്കാന്‍ കെജ്‌രിവാളിന്‌ കഴിഞ്ഞു.
കഴിഞ്ഞദിവസം ലോദി കോളനിയിലുള്ള ഒരാശുപത്രി ഉദ്‌ഘാടനം ചെയ്‌തത്‌ കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ റിക്ഷാക്കാരനായ വിജയ്‌ ബാബു എന്ന അറുപതുകാരനാണ്‌. കോണാട്ട്‌ പ്ലേസിലെ കടകളില്‍ ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ കൊണ്ടു പോകുന്നയാളാണ്‌ വിജയബാബു. ആം ആദ്‌മി പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി വിജയ്‌ബാബു. ഔലിയ മസ്‌ജിദിന്‌ സമീപം പതിനാലുകാരനായ മകനൊപ്പം ടാര്‍പോളിന്‍ വിരിച്ച വീട്ടിലാണ്‌ വിജയ്‌ബാബു താമസിക്കുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ചിലര്‍ തന്റെ വീട്ടിലെത്തി ആശുപത്രി ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചതെന്ന്‌ വിജയ്‌ ബാബു പറഞ്ഞു. തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്ന്‌ ആദ്യം കരുതി. എന്നാല്‍ ക്ഷണം ആത്മാര്‍ത്ഥമായിരുന്നെന്ന്‌ പിന്നീടാണ്‌ മനസിലായത്‌.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്‌ ആശുപത്രി ഉദ്‌ഘാടനം നടന്നത്‌. മുഖ്യമന്ത്രിയുടെ സാന്നിധ്യം വിജയ്‌ബാബുവിനെ പരിഭ്രാന്തനാക്കിയില്ല. ഇങ്ങനെയുമൊരു മുഖ്യമന്ത്രിയോ എന്ന്‌ ചിന്തിച്ചുമില്ല. മുഖ്യമന്ത്രി ഇങ്ങനെയായിരിക്കണമെന്ന്‌ ഉദ്‌ഘാടനത്തിനുശേഷം വിജയ്‌ബാബു മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. വിജയ്‌ബാബുവിന്റെ സന്തോഷം കണ്ട്‌ കെജ്‌രിവാള്‍ പിന്നില്‍ നിന്നു. ഇനി ഇത്തരം ഉദ്‌ഘാടനങ്ങളാണ്‌ വരാന്‍ പോകുന്നതെന്ന്‌ പറയാനും കെജ്‌രിവാള്‍ മറന്നില്ല.
ഡല്‍ഹിയില്‍ കെജ്‌രിവാള്‍ നടത്തിയ സത്യാഗ്രഹത്തിനും വമ്പിച്ച ജനപിന്തുണയാണ്‌ ലഭിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രി സമരം ചെയ്‌താല്‍ എന്താണ്‌ തെറ്റെന്ന്‌ ജനങ്ങള്‍ ചോദിക്കുന്നു. മുഖ്യമന്ത്രി ജനങ്ങളില്‍ ഒരാളാണ്‌. അദ്ദേഹത്തിന്‌ കിരീടധാരണം നടത്തുന്നതാണ്‌ കുഴപ്പമെന്നും ഡല്‍ഹി നിവാസികള്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends