ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി പ്രസവിച്ചു

രാജസ്ഥാനില്‍ ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി (12) പ്രസവിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ബന്‍സ്വാര സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശനിയാഴ്‌ച്ച രാത്രി ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സ്‌കൂളില്‍ വച്ച് അവശയായി കാണപ്പെട്ട പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രയിലേക്കുള്ള യാത്രാ മദ്ധ്യേ 108 ആംബുലന്‍സില്‍ വച്ചാണ് ബാലിക മാസം തികയാതെ കുഞ്ഞിന് ജന്മം നല്‍കിയത്.
ജില്ലാഭരണകൂടവും സാമൂഹിക നീതി വകുപ്പും പോലീസും എന്‍.ജി.ഒ യും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. തന്റെ ഗ്രാമത്തിലുള്ള ആണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പെണ്‍കുട്ടി എഴുതി അറിയിച്ചെന്ന് കളക്‌ടര്‍ കെ.ബി. ഗുപ്‌ത പറഞ്ഞു. മദ്ധ്യവേനലവധിക്ക് പിതാവിന്റെ നാട്ടില്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നും സൂചനയുണ്ട്.
അതേസമയം കുഞ്ഞുമായി തനിക്ക് ജീവിക്കേണ്ട എന്നു പറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിനെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
തുടരന്വേഷണവും നടപടികളും ഉടനെ നടത്തുമെന്നും കളക്‌ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























