ഹരിയാന മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു

ഹരിയാന മുഖ്യമന്ത്രി ഭൂവിന്ദര്‍സിംഗ് ഹൂഡയ്‌ക്ക് റാലിക്കിടെ ഒരു യുവാവ് കരണത്തടി.
പാനിപ്പത്തിലെ കോണ്‍ഗ്രസ് റാലിയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കമല്‍ മുഖീജ എന്ന യുവാവ് മുമ്പോട്ട് വന്ന് മന്ത്രിയുടെ മുഖത്ത് അടിക്കുകയായിരുന്നു. തൊഴില്‍ ലഭിക്കാത്തതിന്റെ അമര്‍ഷമാണ് പ്രതിഷേധത്തിനു പിന്നിലെന്നാണ് സൂചന.
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സംഭവസ്ഥലത്തു നിന്ന് ഉടനെ മാറ്റി. പ്രതിയെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്.
https://www.facebook.com/Malayalivartha























