ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിര്‍ക്കുന്നില്ല: സുപ്രിംകോടതി

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് സുപ്രിംകോടതി. രാജ്യസുരക്ഷയ്‌ക്ക് ആധാര്‍ ആവശ്യമാണെങ്കില്‍ എന്തിന് നിരോധിക്കണമെന്നും സുപ്രിംകോടതി ചോദിച്ചു. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.
അനധികൃത കുടിയേറ്റമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയതോതില്‍ കുടിയേറ്റം നടക്കുന്നുണ്ടെന്നും കുടിയേറ്റങ്ങള്‍ തടയാന്‍ ആധാര്‍ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്യരാജ്യത്തു നിന്ന പൗരന്മാരെത്തി താല്‍ക്കാലികമായി നടത്തുന്ന അറബികല്യാണം പോലുള്ള സംഭവങ്ങള്‍ ആധാര്‍ വിവാഹത്തിന് നിര്‍ബന്ധമാക്കുന്നതോടെ തടയാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.
ആധാര്‍ നിര്‍ബന്ധമാക്കുന്നത് വിലക്കിക്കൊണ്ട് സുപ്രിംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha























