അധോലോക നായകന്‍ അബുസലീം ജയിലിലാണ്, പക്ഷെ ട്രെയിനില്‍ വച്ച് വിവാഹം, ഖാസി ഫോണിലൂടെ കാര്‍മ്മികത്വം നല്‍കി

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പിടിയിലായ അധോലോക നായകന്‍ അബുസലീം വര്‍ഷങ്ങളായി ജയിലിലാണ്. എന്നാല്‍ അബുസലിം ട്രെയിനില്‍ വച്ച് കഴിഞ്ഞ ജനുവരി 8ന് വിവാഹിതനായി എന്ന വാര്‍ത്ത പടരുകയാണ്. മുംബൈക്കാരിയായ യുവതിയെയാണ് ട്രെയിനില്‍ വച്ച് വിവാഹം ചെയ്തതായി മുംബൈയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലില്‍ കഴിയുന്ന അബുസലീം ലഖ്‌നൗവിലേക്കുള്ള തീവണ്ടി യാത്രയ്ക്കിടെയാണ് വിവാഹം ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ പേരുവിവരങ്ങളോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
മുംബൈയിലെ ഖാസി ഫോണിലൂടെ വിവാഹത്തിന് കാര്‍മ്മികത്വം നല്‍കി. അബുസലീമിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുവായ റാഷിദ് അന്‍സാരിയും ഉണ്ടായിരുന്നു.
കോടതിയില്‍ വിചാരണയ്‌ക്കെത്തുമ്പോഴാണ് പെണ്‍കുട്ടി അബുസലീമിനെ കാണാന്‍ ഇടയായത്. ആ ബന്ധം പ്രണയമാകുകയും വിവാഹത്തില്‍ കലാശിക്കുകയും ചെയ്‌തു.
അബുസലീമിന്റെ മൂന്നാമത്തെ വിവാഹമാണിത്. ബോളിവുഡ് താരം മോണിക്കയായിരുന്നു അബുസലീമിന്റെ ഭാര്യമാരില്‍ ഒരാള്‍ .
ശക്തമായ സുരക്ഷയുള്ള ഈ അധോലോകനായകന്റെ വിവാഹത്തിന് പോലീസിന്റെ ശക്തമായ പിന്തുണയുണ്ടെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























