പോലീസ് സഹായം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി വിരല്‍ തുമ്പില്‍

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തരാവശ്യത്തിന് പോലീസ് സഹായം ലഭ്യമാകാനുള്ള കമ്പ്യൂട്ടര്‍ എയ്‌ഡഡ് ഡിസ്‌പാച്ച് പദ്ധതിക്ക് (സി.എ.ഡി) കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. സ്‌ത്രീകളും കുട്ടികളും അവരവരുടെ മൊബൈല്‍ ഫോണില്‍ നിന്നോ ലാന്‍ഡ്‌ഫോണില്‍ നിന്നോ അപകട സൈറണ്‍ ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ ആ നിമിഷം അവര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വിവരമടക്കം പോലീസിന് ലഭ്യമാകും. പോലീസ് ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 100 മായി ഇതിനെ ബന്ധപ്പെടുത്തും. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ പേരിലുള്ള ഫണ്ടില്‍ നിന്നാണ് ഈ പദ്ധതി നടപ്പാക്കുക. 321.69 കോടിയാണ് പദ്ധതിയുടെ ചെലവ്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള 71 നഗരങ്ങളിലും 31 ജില്ലാ കേന്ദ്രങ്ങളിലുമായിരിക്കും ആദ്യഘട്ടം നടപ്പാക്കുക. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ കോര്‍പ്പറേഷനുകള്‍ ഇതില്‍ വരുമെന്നാണ് സൂചന. ഇവിടെയെല്ലാം ഹൈടെക് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും.
https://www.facebook.com/Malayalivartha























