ആം ആദ്മി ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, മേധാ പട്കര്‍ മത്സരിക്കും
ആം ആദ്മി പാര്‍ട്ടി ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുബൈ ഈസ്റ്റില്‍ നിന്നാണ് മേധാ പട്കര്‍ മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ സജ്ഞയ് ദിനാ പാട്ടീല്‍ ആണ് മേധാ പട്കറുടെ എതിരാളി.
അമേഠിയയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ ബിശ്വാസ് മത്സരിക്കും. കോണ്‍ഗ്രസിന്റെ കപില്‍ സിബല്‍ മത്സരിക്കുന്ന ഡല്‍ഹി ചാന്ദ്നി ചൗക്കില്‍ എതിരാളിയായി ആം ആദ്മിക്കാരന് അശുതോഷ് ഇറങ്ങും. യു.പി ഫറൂദബാദില് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ മുകുള്‍ ത്രിപാഠി മത്സരിക്കും. യു.പി മയിന്‍ പുരിയില്‍ ബാബാ ഹര്‍ദേവും പൂനെയില്‍ സുബാഷ് വാരെയും മത്സരിക്കുന്നു. പഞ്ചാബിലെ ലുധിയാനയില്‍ കോണ്‍ഗ്രസിന്റെ മനീഷ് തിവാരിക്കെതിരെ ആം ആദ്മിയുടെ ഹര്‍വീന്ദര്‍ സിംഗ് ഫുല്‍ക്ക മത്സരിക്കും.
എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ച അരവിന്ദ് കെജരിവാളിന്റെ സ്ത്ഥാനാര്‍ത്ഥിത്വം തീരുമാനമായില്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഗൂജറാത്തിനും വെളിയില്‍ മത്സരിച്ചാല്‍ എതിരായി മത്സരിക്കാന്‍ കെജരിവാള്‍ രംഗത്തു വരുമെന്നാണ് സൂചന. നേരത്തെ മോഡി യുപിയില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കെജരിവാള്‍-മോഡി പോരാട്ടം നടന്നേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
https://www.facebook.com/Malayalivartha